മികവ് 2016-17 ജി.എൽ.പി.എസ് ചെറുകുളം റിപ്പോർട്ട്




മികവ്  2016-17

ജി.എൽ.പി.എസ് ചെറുകുളം
റിപ്പോർട്ട്

തൃക്കലങ്ങോട് പഞ്ചായത്ത് തല അവതരണം 8/3/17


1954 ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം.
അറുപത് വർഷങ്ങൾ പിന്നിടുമ്പോൾ ചെറുകുള എന്നും സ്മരിക്കാവുന്ന ഒരു പൊതുസ്ഥാപനമാണിത് .
വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ  മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട്.

അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഇന വർഷം മുതൽ അക്ഷരച്ചെപ്പ് എന്ന തനതു പ്രവർത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട് .
ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് അക്ഷരച്ചെപ്പിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു.
ഒന്നാം ടേം പരീക്ഷക്ക് ശേഷം മികച്ച രീതിയിലേക്ക് അക്ഷര ചെപ്പിനെ മാറ്റിയതിനാൽ രണ്ടാം ടേം പരീക്ഷക്ക് 90% കുട്ടികളും മികച്ച നിലവാരം പുലർത്തി. ഇതോടപ്പം നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയും മികച്ച രീതിയിൽ നടന്നുവരുന്നു.
ദിനാചരണങ്ങൾ സമയാസമയങ്ങളിൽ വിവിധ ക്ലബ്ബുകളുടെ സഹായത്തോടെ നടത്തി വരുന്നതോടപ്പം മെഗാ ക്വിസ്സ് സ്വദേശ് 2016, യുറീക്ക വിജ്ഞാനോത്സവം, ഗുരു വന്ദനം, ഗാന്ധിജയന്തി, റിപ്പബ്ബിക് ദിനം, സ്വതന്ത്ര ദിനം, പരിസ്തിഥി ദിനം, ചാന്ദ്രദിനം, തുടങ്ങിയ ദിനങ്ങളിൽ നടത്തിയ ക്വിസ്സ് പവർ പോയിന്റ് മത്സരങ്ങൾ ശ്രദ്ധേയമാണ്. സ്കൂൾ ഇലക്ഷൻ ജനാധിപത്യ ബോധം വളർത്താൻ സഹായകമായതോടപ്പം ശിശുദിനത്തോടനുബന്ധിച്ച് നടന്ന മാജിക് ഷോ അന്ധവിശ്വാസത്തെ മാറ്റി നിർത്താനും സാധിച്ചു.
ഓണം ക്രിസ്തുമസ്സ് ആഘോഷങ്ങങ്ങളും മലയാള തിളക്കം അറബിക് ഡേ തുടങ്ങിയ പ്രവർത്തങ്ങളും വർഷം നല്ല രീതിയിൽ നടത്തി.
പൊതു വിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹരിത കേരളം പരിപാടിയും പ്രതിജ്ഞയും അടുത്ത അധ്യയന വർഷം മുതൽ പൊതു കലണ്ടറിലേക്ക് മാറുന്നത് സംബന്ധിച്ച പൊതുയോഗം
മലമ്പുഴ , പാലക്കാട് കോട്ട ഇവിടേക്കുള്ള പഠനയാത്ര യും വർഷങ്ങളിലെ മികവിലേക്കുള്ള ചുവടു വെപ്പാണ്.
സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി.
വർഷം ടോയ് ലറ്റ് നവീകരണത്തിന്റെ ഭാമായി SS A യിൽ നിന്ന്   110000 രൂപ അനുവദിച്ച് മനോഹര മായ ടോയ് ലെറ്റ് പണി പൂർത്തീകരിച്ചു.
വർഷത്തെ കൊടും വരൾച്ച കാരണം അടിയിൽ പാറയുള്ള കിണർ വറ്റിയപ്പോൾ സാമ്പതിക പരാധീനത മൂലം അടച്ചിട്ട കുഴൽകിണർ  37000 രൂപ ചിലവാക്കി പമ്പ് സെറ്റ് ഫിറ്റ് ചെയ്ത് ജലക്ഷാമം പരിഹരിച്ചു. ഫർണിച്ചറുടെ അഭാവം പരിഹരി ക്കുന്നതിനായി ആറ് ബെഞ്ചും ഡസ്കും നിർമ്മിച്ചു.

പരാധീനതയുടെ പരിമതികളെ ഭേദിച്ച് ഭൗതിക അക്കാഡമിക മികവിലേക്ക് സ്ഥപനം അതി വേഗതയിലുള്ള യാത്രയിലാണ് .

Comments