മലയാള തിളക്ക0
മഴവില്ല് (വർക്ക് ഷീറ്റ് 1)
മാളുവിന് ക്ലാസില്ലാത്ത ദിവസം വീട്ടിലെല്ലാവരും പുറത്തു പോയിരിക്കുകയാണ്. കളിക്കാനാരുമില്ല എന്തുചെയ്യും? അവൾ ബാഗിൽ നിന്ന് പെർസിലും കളർ പ്പെട്ടിയുമെടുത്ത് ചിത്രം വരക്കാൻ തുടങ്ങി. മതിയാവോളം വരച്ചു. ബ്രഷുകൾ ഒരോന്നായി എടുത്ത് മാളു ആകാശം നോക്കി വീശി വരച്ചു. അത്ഭുതം !!  ആകാശത്ത് ഏഴു വർണ്ണങ്ങളിൽ മഴവില്ല് വിരിഞ്ഞു. മാളു തുള്ളിച്ചാടി.
ഉത്തരം കണ്ടെത്തൂ
(1) മാളുവിന് തോന്നിയ വിഷമം എന്തായിരുന്നു.?
(2) വിഷമം തീർക്കാൻ എന്താണ് അവൾ ചെയ്തത്?
(3) മഴവില്ലിന് എത്ര നിറങ്ങൾ ഉണ്ട്?
(4) എന്തിനാണ് മാളു തുള്ളിച്ചാടിയത്?

(5) ഒഴിവ് ദിനത്തിൽ നിങ്ങൾ എന്തല്ലാം ചെയ്യും?

Comments

Popular posts from this blog

GLPS CHERUKULAM AKSHARACHEPPU by DR.muhammed saleem