സ്കൂൾ തല ശുചീകരണ പ്രവർത്തനങ്ങൾ 23
ചെറുകുളം ജി എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനത്തിന്റെ മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 2023 മെയ് 21 ന് ചെറുകുളത്തെ ക്ലബ്ബിന്റെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു
2023 മെയ് 24 ന് MPTA യുടെ നേതൃത്വത്തിൽ സ്കൂൾ ബിൽഡിംഗ് ക്ലീനിങ് ചെയ്തു
2023 മെയ് 25 ന് ഏറനാട് കോളേജ് സിറ്റി വിദ്യാർത്ഥികൾ പരിസരം മുഴുവനും വൃത്തിയാക്കി
2023 മെയ് 28 ന് തൊഴിലുറപ്പ് പദ്ധതിയുടെ ജീവനക്കാർ സ്കൂളിലെ കാടുകൾ വെട്ടിതെളിച്ച് വൃത്തിയാക്കി
2023 മെയ് 29, 30, 31 എന്നീ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സ്റ്റാഫിനെയും നേതൃത്വത്തിൽ ബെഞ്ചുകളും ഡസ്കുകളും തുടച്ച് വൃത്തിയാക്കി
കൂടാതെ ടോയിലെറ്റുകളും വൃത്തിയാക്കി.
പ്രവേശനോത്സവ ദിനത്തിൽ "നോ പ്ലാസ്റ്റിക്ക് ക്ലീൻ കാമ്പസ് " പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആയി സ്ഥാപന മേധാവി ശ്രീമതി ബിജോയ് മാത്യു പ്രഖ്യാപിച്ചു.
കുട്ടികൾ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും പ്ലാസ്റ്റിക് വസ്തുക്കൾ കഴിവതും സ്കൂളിലേക്ക് കൊണ്ടുവരാതിരിക്കാനും , കൊണ്ടുവന്നാൽ അവ തിരിച്ചുകൊണ്ടുപോകാനുമുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോധവൽക്കരണവും നടത്തി.
തുടർന്നുള്ള ഓരോ ആഴ്ചകളിലും ഓരോ ക്ലാസുകാർക്ക് ഡ്രൈ ഡേ ആചരിക്കാനും ശുചിത്വ ബോധവൽകരണം നടത്താനും. ഓരോ മാസങ്ങളിലും പരിസര ശുചിയാക്കാൻ സ്കൂൾ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്താനും തീരുമാനിച്ചു.
Comments
Post a Comment