Posts

Showing posts from June, 2023

പ്രവേശനോത്സവം 23

. പ്രവേശനോത്സവം 2023 - 24 ചെറുകുളം എൽ പി സ്കൂളിൽ പ്രവേശനോത്സവം ജൂൺ ഒന്നിന് കൃത്യം ഒമ്പതരയ്ക്ക് തന്നെ തുടങ്ങി ഒരുക്കങ്ങൾ എല്ലാ ടീച്ചർമാരും മൂന്ന് ദിവസം മുമ്പ് തന്നെ തുടങ്ങിയിരുന്നു ക്ലബ് കാരുടേയും, PTA & MPTA യുടെ യും സംയുക്ത ത്തിൽ നടന്ന ശുചീകരണത്തിന് പുറമേ പഞ്ചായത്തിന്റെ തൊഴിൽ ഉറപ്പ് പദ്ധതിയുടെയും EKC  കുട്ടികളുടെയും നേതൃത്വത്തിൽ ശുചീകരണം സൗജന്യമായി നടത്തി.  തുടർന്ന് ക്ലാസ് റൂമുകൾ മൂന്ന് ദിവസം ടീച്ചർമാർ  വരാന്തയും ഡിസ്കുകളുംബെഞ്ചുകളും അടക്കം  തുടച്ചു വൃത്തിയാക്കിയിരുന്നു. മുഴുവൻ ടീച്ചേഴ്സിന്റെയും സഹകരണത്തോടെ തോരണങ്ങളും അലങ്കാരങ്ങളും കൊണ്ട് സ്കൂൾ മനോഹരമാക്കി  നവാഗതരായ കുട്ടികൾക്ക് സമ്മാനപ്പൊതിയും അവരെ ബാഡ്ജ് നൽകി ആദരിക്കുകയും ചെയ്തു കൃത്യം 9 45 നു തന്നെ മുഖ്യമന്ത്രിയുടെ സംസ്ഥാന ഉദ്ഘാടനത്തോടൊപ്പം സ്കൂൾ തല ഉദ്ഘാടനം പ്രൊജക്ടറിൽ  ദൃശ്യമാക്കി തുടർന്ന് കഴിഞ്ഞ വർഷത്തെ മികവ് പ്രദർശനം നടന്നു. സ്ഥാപന  മേധാവി  ശ്രീമതി.ബിജോയ് മാത്യു കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു  വാർഡ് മെമ്പർ ശ്രീ. സൽമാൻ കൊയിലാണ്ടി ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തി പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുറഹിമാ

സ്കൂൾ തല ശുചീകരണ പ്രവർത്തനങ്ങൾ 23

ചെറുകുളം ജി എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനത്തിന്റെ മുന്നോടിയായി  ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 2023 മെയ് 21 ന് ചെറുകുളത്തെ ക്ലബ്ബിന്റെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു 2023 മെയ് 24 ന് MPTA യുടെ നേതൃത്വത്തിൽ  സ്കൂൾ ബിൽഡിംഗ് ക്ലീനിങ് ചെയ്തു 2023 മെയ് 25 ന് ഏറനാട് കോളേജ് സിറ്റി വിദ്യാർത്ഥികൾ പരിസരം മുഴുവനും വൃത്തിയാക്കി 2023 മെയ് 28 ന് തൊഴിലുറപ്പ് പദ്ധതിയുടെ ജീവനക്കാർ സ്കൂളിലെ കാടുകൾ വെട്ടിതെളിച്ച് വൃത്തിയാക്കി 2023 മെയ് 29, 30, 31 എന്നീ  മൂന്ന് ദിവസങ്ങളിൽ  മുഴുവൻ സ്റ്റാഫിനെയും നേതൃത്വത്തിൽ  ബെഞ്ചുകളും ഡസ്കുകളും തുടച്ച് വൃത്തിയാക്കി  കൂടാതെ ടോയിലെറ്റുകളും വൃത്തിയാക്കി. പ്രവേശനോത്സവ ദിനത്തിൽ  "നോ പ്ലാസ്റ്റിക്ക് ക്ലീൻ കാമ്പസ് " പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആയി സ്ഥാപന മേധാവി ശ്രീമതി ബിജോയ് മാത്യു പ്രഖ്യാപിച്ചു. കുട്ടികൾ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും  പ്ലാസ്റ്റിക് വസ്തുക്കൾ കഴിവതും സ്കൂളിലേക്ക് കൊണ്ടുവരാതിരിക്കാനും , കൊണ്ടുവന്നാൽ അവ തിരിച്ചുകൊണ്ടുപോകാനുമുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോധവൽക്കരണവും നടത്തി.   തുടർന്നുള്ള ഓരോ ആഴ്ചകളിലും ഓരോ ക്ലാസുകാർക്ക്