അക്കാദമിക രംഗത്ത്

നമ്മുടെ സ്കൂളിൽ 2018-19 അധ്യായന വർഷം ജൂൺ 12ന് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനത്തോടെ ആരംഭിച്ചു.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ,തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ, ബി.അർ.സി.ട്രെയ്നർ, പി.ടി.എ പ്രസിഡണ്ട്, എസ്.എം.സി. ചെയർമാൻ , ഒ.എസ്.എ.അംഗങ്ങൾ , രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ ചടങ്ങിനെ മഹനീയ മാക്കി.

ഈ ചടങ്ങിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചു നൽകിയ നവീകരിച്ച പാചകപ്പുരയും കുട്ടികളുടെ പാർക്കും ഉത്ഘാടനം ചെയ്തു.

ജൂൺ 5 ന് നടത്തേണ്ട പരിസ്തിഥി ദിനാചരണം ജൂൺ 13ന്  സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഇബ്രാഹീം കുട്ടി വൃക്ഷ തൈ വിതരണം നടത്തി ഉത്ഘാടനം ചെയ്തു.

ജൂൺ 19 ന് വായനാദിനം വിവിധ പരിപാടികളോടെ ആരംഭിച്ചു.ക്വിസ് മത്സരം പുസതക പരിചയം എന്നിവ നടന്നു.


ജൂൺ 27 ന് സ്കൂൾ പാർലെമെന്റ് തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ നടന്നു. കൂടുതൽ വോട്ടുകൾ നേടിയ  മുഹമ്മദ് റിൻഷാദ് . കെ. യെ സ്‌കൂൾ ലീഡറായും ഡപ്യൂട്ടി ലീഡറായി ഫാത്തിമ ദിൻഷ സി.പി.യേയും തിരഞ്ഞെടുത്തു.

ജൂലൈ അഞ്ച് ബഷീർ ദിനാചരണം വിപുലമായ രീതിയിൽ നടത്തി . സ്കൂളിൽ ബഷീർ ലാബ് സജ്ജീകരിച്ചു. ലാബിൽ ബഷീർ ചരിത്രം, കഥപാത്രങ്ങൾ, കൃതികൾ, അവാർഡുകൾ ഫിലിം പ്രദർശ്നം, ക്വിസ് പ്രോഗ്രാം  തുടങ്ങിയവ സജ്ജീകരിച്ചു.

ജൂലൈ 21 ന് ചാന്ദ്രദിനം വിപുലമായ രീതിയിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ക്ലാസുകളിൽ ചാന്ദ്രദിന പതിപ്പും  ഡൊക്യുമെൻട്രി പ്രദർശനവും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി.
[8:50 AM, 2/7/2019] Dr. MUHAMMED SALEEM.MT: ആഗസ്ത് 6 ഹിരോഷിമാ ദിനം ആഗസ്ത് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് ശ്രീമതി രാജീ ടീച്ചറുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. യുദ്ധ വിരുദ്ധ റാലിക്ക് ശ്രീമതി ഹാജറുമ്മ ടീച്ചർ നേതൃത്വം നൽകി.
ഹലോ ഇംഗ്ലീഷ് എക്സ്പോ ആഗസ്ത് 7 ന് വാർഡ് മെമ്പർ നുസൈബ ഉസ്മാൻ ഉദ്ഘാടനം ചെയ്യുകയും ശ്രീമതി സജിനി ടീച്ചർ പരിപാടികൾ ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം നടന്നു. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പ്രളയം മൂലം അതിഗംഭീരമാക്കാൻ കഴിഞ്ഞില്ലെങ്കിലും സ്കൂൾ ഹെഡ് മാസ്റ്റർ പതാക ഉയർത്തുകയും രക്ഷിതാക്കൾക്കായി നടന്ന ഓൺ ലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനം നൽകുകയും കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുയും ചെയ്തു.

സെപ്തംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബബന്ധിച്ച് മൂന്ന് നാല് ക്ലാസിലെ കട്ടികൾ ഒന്ന് രണ്ട് ക്ലാസുകളിൽ അധ്യാപകരായി കഥയും പാട്ടുകളും പഠിപ്പിച്ചു.

അന്നേ ദിവസം തന്നെ ഈ വർഷത്തെ പി.ടി.എ.ജനറൽ ബോഡിയുടെ പൊതുയോഗം നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.
[8:50 AM, 2/7/2019] Dr. MUHAMMED SALEEM.MT: ഒക്ടോബർ 10, 11 തിയ്യതികളിൽ സ്കൂൾ തല കായിക മേള യും ഫുട്ബാൾ മേളയും രാജീവ് കുമാർ സാറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടന്നു. കായിക മേള SRG കൺവീനർ ശ്രീമതി റീന ടി.എ. ഉദ്ഘാടനം ചെയ്തു.
യികൾക്ക് പി.ടി.എ. പ്രസിഡന്റും, ഹെഡ്മാസ്റ്റർ സമ്മാനദാനം നടത്തി.
ഒക്ടോബർ 15 ലോക അന്ധ ദിനത്തോടനുബന്ധിച്ച് പൊന്നപ്പൻ, മൂസ എന്നീ രണ്ട് രണ്ട് അന്ധരായ ഗായകരെ ആദരിച്ചു. ഒക്ടോബർ 16 ന് ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 25 ന് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ശ്രീമതി കെ.എം. ജമീല ഉത്ഘാടനം ചെയ്തു. പ്രദർശനത്തിൽ ഇരുനൂറലധികം ഭക്ഷ്യ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. കൂടുതൽ ഇനങ്ങൾ പ്രദർശിപ്പിച്ചവർക്ക് സമ്മാനവും നൽകി. ഒക്ടോബർ 30 ന് സ്കൂൾ തല കലാമേള നടന്നു. പതിനഞ്ചോളം ഇനങ്ങളിൽ നാല് ഹൗസായി തിരിഞ്ഞ് കുട്ടികൾ അവരുടെ കഴിവുകൾ  മാറ്റുരച്ചു. കലാമേളയുടെ ഉദ്ഘാടനം ശ്രീ . ഇബ്രാഹീം കുട്ടി.ടി. നിർവ്വഹിച്ചു. ശ്രീമതി ഹസനത്ത് ടീച്ചർ കലാമേളക്ക് നേതൃത്വം നൽകി.

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് നവകേരള സൃഷ്ടിക്കായ് മികച്ച ചിത്രം മികച്ച കുറിപ്പ് എന്നീ പ്രവർത്തനങ്ങൾ നടത്തി. ഫാത്തിമ ഫിദ കെ. എന്ന കുട്ടിയുടെ കുറിപ്പ് മികച്ച നിലവാരം പുലർത്തി.

നവംബർ 14 ശിശു ദിനം, വിവിധ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. തൊപ്പി നിർമാണം, റോസ്സാ പൂക്കൾക്ക് നിറം നൽകൽ, ചാച്ചാജിയുടെ വേഷേം ധരിച്ച കുട്ടികൾ ക്വിസ് മത്സരം എന്നിവ നടന്നു. AMP യുടെ പദ്ധതി നിർവ്വഹണവുമായി അറബിയിൽ വായിക്കാം ഭംഗിയായ് , EVS ൽ ഫീൽഡ് ട്രിപ്പ് , ഇംഗ്ലീഷിൽ മാഗസിൻ എന്നിവ പൂർത്തീകരിച്ചു.  നവംബർ 29- തിയ്യതി സ്കൂൾ തല ശാസ്ത്ര മേള മികവാർന്ന രീതിയിൽ നടന്നു. ശാസ്ത്രമേളക്ക് ശ്രീ. രാജീവ് കുമാർ, കെ.എം. ജമീല  എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രമേളയിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.
മലയാള ത്തിളക്കം പദ്ധതി രണ്ട് ബാച്ചുകളിലായി പതിനാറ് ദിവസം എല്ലാ അധ്യാപകരുടേയും സഹകരണത്തോടെ മികച്ച രീതിയിൽ നടന്നു. ശ്രീമതി രാജി, ശ്രീമതി രതില എന്നിവർ നേതൃത്വം നൽകി. നാലാം തരത്തിലെ കുട്ടികൾക്ക് LSS കോച്ചിംഗ് ദിവസവും അര മണിക്കൂർ വീതം നടത്തുന്നു. കൂടാതെ ശ്രദ്ധ, ഗണിത വിജയം, AMP നിർവ്വഹണ പദ്ധതിയിലെ മറ്റു വിഷയങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. ഡിസംബർ മൂന്നിന് ഭിന്നശേഷി നിനത്തോടബന്ധിച്ച്  സ്കൂളിലെ രണ്ട് കുട്ടികളെ ആദരിച്ചു.

ഡിസംബർ 18ന് അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഓൺലൈൻ ക്വിസ് മത്സരം, കാലിഗ്രാഫി മത്സരം നടത്തി. പ്രവർത്തനങ്ങൾക്ക് ശ്രീ.ഡോ: മുഹമ്മദ് സലീം എം.ടി. നേതൃത്വം നൽകി. ഡിസംബർ 21 ന് വിദ്യാലയം ക്രിസ്തുമസ് അവധി ക്ക് അടക്കുമ്പോൾ ക്രിസ്തുമസ്സ് ആഘോഷം വിപുലമായി നടത്തി.
[8:50 AM, 2/7/2019] Dr. MUHAMMED SALEEM.MT: (ബാക്കി)

2019 ജനുവരി 18 ന് വ്യാഴം  മലമ്പുഴ, പാലക്കാട് കോട്ട യിലേക്ക് സ്കൂർ സ്റ്റഡി ടൂർ സംഘടിപ്പിച്ചു.
ജനവരി 26 ന് റിപ്പബ്ളിക് ദിനം ആചരിച്ചു.
ഈ വർഷം 2018-19 വർഷം ധാരാളം അക്കാദമിക മികവിന്റെ എട്ട് മാസത്തെ ഒരു ലഘു വിവരണമാണിത്. കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും അതിന്റെ കൃത്യമായ രീതിയിൽ നിറവേറ്റാൻ സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ 65 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ.ഇബ്രാഹിം കുട്ടിക്കുള്ള യാത്രയയപ്പും ബഹു. അഡ്വ: എം.ഉമ്മർ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിട്ട ഉത്ഘാടനവും  ഫെബ്രുവരി 11ന് നടക്കുകയാണ്.  ഫെബ്രുവരി പതിനാലിന് വിപുലമായ രീതിയിൽ പഠനോത്സവം നടക്കുകയാണ്.

 ഒരു വിട്ടു വീഴ്ചയും നടത്താതെ കൃത്യമായ രീതിയിൽ നടത്താൻ ഈ സ്ഥാപനത്തിലെ മുല്ലവൻ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്‌. ആവശ്യമുള്ള സമയത്തല്ലാം നിർദേശങ്ങൾ നൽകാൻ കരുത്തനായ ഹെഡ് മാസ്റ്റർ ഇബ്രാഹിം കുട്ടി സാറിനും കഴിഞ്ഞിട്ടുണ്ടന്ന് സന്തോഷ പൂർവ്വം രേഖപ്പെടുത്തട്ടെ.

റീന ടി.എ.
SRG കൺവീനർ
[10:18 AM, 2/7/2019] Dr. MUHAMMED SALEEM.MT: കനവ് 2019

ജി.എൽ.പി. എസ്. ചെറുകുളം
65-ാം വാർഷിക സപ്ളിമെന്റ്  PO Elankur,  670122 Manjeri Sub: Malappuram DT Phone : 04832707750

glpscherukulam123@gmail.com

Comments