അക്കാദമിക രംഗത്ത്
നമ്മുടെ സ്കൂളിൽ 2018-19 അധ്യായന വർഷം ജൂൺ 12ന് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനത്തോടെ ആരംഭിച്ചു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ,തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ, ബി.അർ.സി.ട്രെയ്നർ, പി.ടി.എ പ്രസിഡണ്ട്, എസ്.എം.സി. ചെയർമാൻ , ഒ.എസ്.എ.അംഗങ്ങൾ , രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ ചടങ്ങിനെ മഹനീയ മാക്കി. ഈ ചടങ്ങിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചു നൽകിയ നവീകരിച്ച പാചകപ്പുരയും കുട്ടികളുടെ പാർക്കും ഉത്ഘാടനം ചെയ്തു. ജൂൺ 5 ന് നടത്തേണ്ട പരിസ്തിഥി ദിനാചരണം ജൂൺ 13ന് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഇബ്രാഹീം കുട്ടി വൃക്ഷ തൈ വിതരണം നടത്തി ഉത്ഘാടനം ചെയ്തു. ജൂൺ 19 ന് വായനാദിനം വിവിധ പരിപാടികളോടെ ആരംഭിച്ചു.ക്വിസ് മത്സരം പുസതക പരിചയം എന്നിവ നടന്നു. ജൂൺ 27 ന് സ്കൂൾ പാർലെമെന്റ് തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ നടന്നു. കൂടുതൽ വോട്ടുകൾ നേടിയ മുഹമ്മദ് റിൻഷാദ് . കെ. യെ സ്‌കൂൾ ലീഡറായും ഡപ്യൂട്ടി ലീഡറായി ഫാത്തിമ ദിൻഷ സി.പി.യേയും തിരഞ്ഞെടുത്തു. ജൂലൈ അഞ്ച് ബഷീർ ദിനാചരണം